തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് നാളെ മുതൽ കനത്ത പിഴ ഈടാക്കും. ചെറിയ പിഴ അടച്ച് ഇനി മുതല്‍ രക്ഷപ്പെടാനാകില്ല. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് കൂടുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം. പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയിൽ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കണം. പുതുക്കിയ പിഴ നാളെ മുതല്‍ പ്രാബല്യത്തില്‍വരുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ജനങ്ങൾക്ക് പിഴ ഓൺലൈനായും ആര്‍ടിഒ ഓഫിസുകളിലും അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.