സമസ്ത ബഹ്റൈന്‍ രക്തദാന ക്യാമ്പ് ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ സല്‍മാനിയ ബ്ലഡ് ബാങ്കില്‍ നടന്ന സമൂഹ രക്തദാന  ക്യാമ്പ്   ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഓണ്‍ലൈനിലും സ്പോര്‍ട്ടിലുമായി നടത്തിയ രജിഷ്ട്രേഷന്‍ സൗകര്യമുപയോഗിച്ച് നിരവധി പേരാണ് രക്തദാനത്തിനെത്തിയത്.

സമസ്തയുടെ രക്തദാന ക്യാന്പ് വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നേതാക്കള്‍ പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.
ചടങ്ങ് കാപിറ്റൽ കമ്യൂണിറ്റി സെന്റർ ചെയർമാനും മുന്‍ എം.പിയുമായ ശൈഖ് അഹ് മദ് അബ്ദുൽ വാഹിദ് അല്‍ ഖറാത്ത ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.


കേന്ദ്ര ഭാരവാഹികളായ എസ്.എം. അബ്ദുല്‍ വാഹിദ്, സയ്യിദ് യാസർ ജിഫ്രി തങ്ങൾ, സൈദ് മുഹമ്മദ് വഹബി, ശഹീർ കാട്ടാമ്പള്ളി, ശാഫി വേളം, ശറഫുദ്ദീൻ മരായമംഗലം, ബഷീർ അരൂര്, നൗശാദ് ഹമദ് ടൗൺ, ഖാസിം റഹ് മാനി എന്നിവരും
സമസ്ത ബഹ്റൈൻ കേന്ദ്ര കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, ഹാഫിദ് ശറഫുദ്ദീൻ, റബീഹ് ഫൈസി, ഹാഫിദ് ശുഐബ് , ഖാസിം മുസ്ലിയാർ, അബ്ദു റഹ്മാൻ മുസ്ലിയാർ, ഖാദർ മുസ് ലിയാർ, ശഫീഖ് മുസ് ലിയാർ തുടങ്ങിയ മദ്റസാ അദ്ധ്യാപകര്‍, ഏരിയാ പ്രതിനിധികളായ ഇസ്മായിൽ പയ്യന്നൂർ,
ഹാഷിം കോക്കല്ലൂർ, സുലൈമാൻ മുസ്‌ലിയാർ, ശൈഖ് റസ്സാഖ്, ഹാരിസ് ഗലാലി, ജാഫർ കണ്ണൂർ, മുഹമ്മദ് തൊട്ടിൽ പാലം, കെ.എം.എസ് മൗലവി, മജീദ് കാപ്പാട് എന്നിവര്‍ക്കു പുറമെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ പോഷക സംഘടനാ പ്രതിനിധികള്‍ക്കു പുറമെ എസ്.വി ജലീൽ, ഗഫൂർ കൈപ്പമംഗലം, സലാം മമ്പാട്ടുമൂല (കെ.എം.സി.സി) കെ.ടി സലീം (ഐ.സി.ആര്‍.എഫ്), സൽമാൻ, നിസാര്‍ (ഒ.ഐ.സി.സി) തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ബഹ്റൈന്‍ എസ്.കെ.എസ്.എസ് എഫിന്‍റെ സന്നദ്ധ വിഭാഗമായ വിഖായ പ്രവര്‍ത്തകര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.