മനാമ: സാംസ ഓണം – ഈദ് ആഘോഷം 2019 ന്റെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഒക്ടോബർ 11ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ബാങ്ങ്സാങ്ങ് തായ് റെസ്റ്റോറൻറിൽ അത്തപ്പൂക്കളത്തോടെ പരിപാടികൾക്ക് തിരി തെളിയും. തുടർന്ന് ഘോഷയാത്ര, വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. സാംസയുടെ 5മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി നിസ്വാർത്ഥ സാമുഹ്യ സേവനത്തിന്റെ പ്രതീകമായ ശ്രീ.ചന്ദ്രൻ തിക്കോടിയെ ആദരിക്കുന്നതോടൊപ്പം സാംസ മെമ്പർമാരിലെ 25 വർഷം ബഹറിനിൽ പ്രവാസം പൂർത്തികരിച്ച 9 പേരെയും ആദരിക്കും.
1000 പേർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതോടെപ്പം കേരളത്തിന്റെ തനതായ സംസകാരിക പൈതൃകം വരച്ച് കാട്ടുന്ന ദൃശ്യകലാവിരുന്ന് ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു. ശ്രീ.ബാബു മാഹി ചെയർമാൻ, ബീന ജിജോ വൈസ് ചെയർപേഴ്സൺ, ഗിരീഷ് കല്ലേരി ജനറൽ കൺവീനർ, അനിൽകുമാർ എ.വി. പ്രോഗ്രാം കോർഡിനേറ്റർ, ഫിനാൻസ് കൺവീനർ ബബീഷ് കുറ്റിയിൽ, പ്രസിഡണ്ട് ജിജോ ജോർജ്, ജനറൽ സിക്രട്ടറി റിയാസ് കല്ലമ്പലം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.