ഹജ്ജ് 2019: മലയാളി ഹാജിമാരുടെ അവസാന സംഘവും മടങ്ങി

മലയാളി ഹാജിമാരുടെ അവസാന സംഘം ഇന്നു പുലർച്ചെ കരിപ്പൂരിലേക്കു യാത്ര തിരിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി എത്തിയ മലയാളി ഹാജിമാരിൽ ശേഷിച്ചവരാണ് മടങ്ങിയത്. ഇവർ ഇന്ന് രാവിലെ കരിപ്പൂരിലെത്തി. സംഘത്തിന് മക്ക കെഎംസിസി യാത്രയയപ്പു നൽകി. വിരുന്നും ഒരുക്കിയിരുന്നു.

മക്ക കെഎംസിസി പ്രസിഡന്റും ഹജ് സെൽ ചെയർമാനുമായ കുഞ്ഞുമോൻ കാക്കിയ, സൗദി നാഷനൽ കെഎംസിസി കൺവീനർ മുജീബ്‌ പൂക്കോട്ടൂർ, ഹജ് സെൽ ക്യാപ്‌റ്റൻ മുസ്‌തഫ മുഞ്ഞക്കുളം, ഹംസ മണ്ണാർമല, ഹംസ സലാം, കുഞ്ഞാപ്പ പൂക്കോട്ടൂർ, മൊയ്‌തീൻ കുട്ടി കോഡൂർ, മുസ്‌തഫ പട്ടാമ്പി തുടങ്ങിയവർ യാത്രയയപ്പിന്‌ നേതൃത്വം നൽകി. അവസാന ഇന്ത്യൻ സംഘം ഈ മാസം 15ന് മദീനയിൽനിന്നു മടങ്ങും.