ബഹ്റൈനും കോഴിക്കോടുമടക്കം 11 സെക്ടറുകളിലേക്കുള്ള സർവീസ് റദ്ദാക്കി ഒമാൻ എയർ

മസ്കറ്റ്: ബോയിംഗ് 737 മാക്‌സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ഒക്ടോബര്‍ 1 വരെ നിശ്ചിത റൂട്ടുകളിലെ സര്‍വീസുകള്‍ വിവിധ ഘട്ടങ്ങളിലായി റദ്ദാക്കി. ഒമാനിൽ നിന്നും കോഴിക്കോട്, ഹൈദരാബാദ്, സലാല, ബെംഗളൂരു, മുംബൈ, ദുബായ്, ബഹ്‌റൈന്‍, ഗോവ, ദോഹ, അമ്മാന്‍, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. നിശ്ചിത റൂട്ടുകളിലേക്കു നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +96824531111 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.