ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം അറബ് സഖ്യസേന തകർത്തു

റിയാദ്: സൗദിയില്‍ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം അറബ് സഖ്യസേന തകർത്തു. ഹൂതികള്‍ യെമനിലെ അംറാനില്‍ നിന്ന് ഇറാന്റെ പിന്തുണയോടെയാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഹൂതികളുടെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുമെന്നും അറബ് സഖ്യസേന മുന്നറിയിപ്പ് നൽകി. ഡ്രോൺ സൗദിയിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി വ്യോമസേന തകർക്കുകയായിരുന്നു.