മനാമ: രണ്ടര പതിറ്റാണ്ട് കാലം ബഹ്‌റൈനിൽ പ്രവാസജീവിതം നയിച്ച അരൂര് ദാറുൽഖൈർ ഇസ്‌ലാമിക പഠന കേന്ദ്രം ബഹ്‌റൈൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഏ പി കുഞ്ഞബ്ദുല്ല ഹാജി
നാട്ടിലേക്ക് യാത്ര തിരിച്ചു. വടകര അരൂര് സ്വദേശിയായ കുഞ്ഞബ്ദുല്ല ഹാജി മനാമ യത്തീം സെന്റർ മസ്ജിദ് ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന് ബഹ്‌റൈൻ അരൂര് മഹല്ല് കൂട്ടായ്മയും ദാറുൽഖൈർ ബഹ്‌റൈൻ കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി. വി പി അബ്ദുറഹ്മാൻ ഹാജി ഉപഹാര സമർപ്പണം നടത്തി. സാജിദ് അരൂര്, റാഷിദ് ഇ പി, റഫീഖ് എം കെ, മുനീർ ഒ പി, ഷാഫി പി, ആഷിഖ് പി വി, മുഹമ്മദ് വി പി, ജുനൈദ് എം വി എന്നിവർ സംസാരിച്ചു