സലഫി സെൻറർ ബഹ്റൈൻ ഹൂറ മദ്രസ ക്‌ളാസ്സുകൾ വെള്ളിയാഴ്ച ആരംഭിക്കും

മനാമ: സലഫി സെന്‍റെറിന്‍റെ ആഭിമുഖ്യത്തിൽ ഹൂറ ബറക ബിൽഡിങ്ങിൽ നടന്നു വരുന്ന ഇസ്ലാമിക മദ്രസയുടെ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നതായും വേനലവധിക്ക് ശേഷമുള്ള ക്‌ളാസ്സുകൾ സെപ്റ്റംബർ ആറിന് വെള്ളിയാഴ്ച ആരംഭിക്കുമെന്നും പ്രിൻസിപ്പൽ ബഷീർ മദനി അറിയിച്ചു. കെ എൻ എം എഡ്യൂക്കേഷൻ ബോർഡ് സിലബസ് അനുബന്ധിച്ചുള്ള ഇംഗ്ലീഷ് പുസ്തകങ്ങളാണ് മദ്രസയിൽ പഠിപ്പിച്ചു വരുന്നത്. ഒന്ന് മുതൽ അഞ്ചാം ക്ളാസുകൾ വരെയും മുതിർന്ന കുട്ടികൾക്ക് സി ആർ ഇ ഫസ്റ്റ്, സെക്കന്റ്‌ എന്നീ ക്‌ളാസുകളും മദ്രസയിൽ നടന്നു വരുന്നു. ഖുർആൻ പഠനത്തിന് പ്രത്യേകം ഊന്നൽ നൽകുന്ന മദ്രസയിൽ കഴിവും പരിചയ സമ്പന്നരയുമായ അധ്യാപകരും അധ്യാപികമാരും ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നൽകി വരുന്നു. ആഴ്ചയിൽ എല്ലാ വെള്ളി ശനി ദിവസങ്ങളിൽ നടക്കുന്ന മദ്രസയിലേക്ക് വാഹന സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: 39800564, 3689 7539