തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്കായുള്ള കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി രൂപ സംഭാവന നല്‍കി. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ കാര്‍ത്തിക് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഈ സംഭാവനയ്ക്കു പുറമെ വിവിധ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സ് പ്രളയബാധിതകര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നുണ്ട്. 2018-ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.