മനാമ: പ്രവാസി കായിക രംഗത്ത് ഏറ്റവും ശ്രദ്ധേയ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്ബിലേക്ക് 2019-2020 വർഷത്തേയ്ക്ക് ഉള്ള താരങ്ങളുടെ രെജിസ്ട്രേഷൻ ഇന്നലെ സമാപിച്ചു. സെഗയ്യ റെസ്റ്റോറന്റ് ൽ വെച്ച് നടന്ന രെജിസ്ട്രേഷന് ടീം മാനേജർ മുസ്തഫ ടോപ്‌മാൻ, നിയാസ് (നാസ്സർ സ്പോർട്സ്), ശ്രീജിത്ത്, ഹംസ വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.