ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു 

_DSC6799

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ സപ്തംബർ 5ന്‌ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ മിഡിൽ സെക്ഷനിലേയും സീനിയർ സെക്ഷനിലേയും വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അവരുടെ അധ്യാപകരെ ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ആദരസൂചകമായി ഡോ. എസ്. രാധാകൃഷ്ണന്റെ ഫോട്ടോയിൽ പുഷ്പഹാരമണിയിച്ചു. യുവമനസ്സുകളെ പരിപോഷിപ്പിക്കാനും യുവതലമുറയെ മികച്ച രീതിയിൽ രൂപപ്പെടുത്താനും അധ്യാപകർ മുഖ്യപങ്കു വഹിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.  അദ്ധ്യാപന തൊഴിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു തൊഴിലായി കണക്കാക്കപ്പെടുന്നു.   വിവിധ സാമൂഹിക മാറ്റങ്ങൾക്ക് അധ്യാപകർ പങ്കുവഹിക്കുന്നതായി പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി അനുമോദന  പ്രസംഗം നടത്തി.   അറിവ് പങ്കുവെക്കുക മാത്രമല്ല, വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുയും അവരുടെ കഴിവുകൾ നിറവേറ്റാൻ അവരെ പ്രോത്സാഹിപ്പിക്കുകയെന്നതും അധ്യാപകരുടെ ചുമതലയാണെന്നും ജോൺസൺ കെ ദേവസി പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും സംഘഗാനം  അവതരിപ്പിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സ്ലൈഡ്ഷോകൾ അവതരിപ്പിച്ചു.

വിദ്യാർത്ഥികളായ ഹംസ അബ്ദുൾ, ധാര ജോഷി എന്നിവർ സ്വാഗതം പറഞ്ഞു.  ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ. ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!