ചാന്ദ്രയാൻ – 2; വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻറിംഗിൽ അനിശ്ചിതത്വം, പ്രതീക്ഷയോടെ രാജ്യം

chandrayaan-2-660

ചാന്ദ്രയാൻ – 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ഇറങ്ങാനൊരുങ്ങിയ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിനിടെ അനിശ്ചിതത്വം. ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. വിവരങ്ങൾക്കായി കാത്തിരിപ്പ് തുടരുകയാണ്.

https://youtu.be/SFf-vaX-3Yk

നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഐ എസ് ആർ ഒ യുടെ ഈ കേന്ദ്രം വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.

പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

ലാൻഡറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകാതായതോടെ ആശങ്കയിലായ ശാസ്ത്രജ്ഞരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജ്യം ശുഭപ്രതീക്ഷയോടെ അവസാന നിമിഷത്തിനായി കാത്തിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!