റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സൗദി വ്യോമസേന തകർക്കുകയായിരുന്നു. സൗദി അറേബ്യയിലെ നജ്‍റാന്‍ ലക്ഷ്യമിട്ടാണ് ഇറാന്റെ പിന്തുണയോടെ ഹൂതികൾ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന അറിയിച്ചു.