bahrainvartha-official-logo
Search
Close this search box.

ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ കാമ്പയിന് തിങ്കളാഴ്ച്ച സമാപനം

fri11

മനാമ: ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ കാമ്പയിെൻറ സമാപനം സെപ്റ്റംബര്‍ ഒമ്പത് തിങ്കളാഴ്ച്ച നടത്തുമെന്ന് കാമ്പയിന്‍ കണ്‍വീനര്‍ എം. ബദ്റുദ്ദീന്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് മുഹറഖ് അല്‍ ഇസ്ലാഹ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.30 ന് ചേരുന്ന സമാപന പൊതു സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പി. മുജീബുറഹ്മാന്‍ സദസ്സിനെ അഭിമുഖീകരിക്കും. ബഹ്റൈനില്‍ അനുദിനം വര്‍ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങള്‍, ആത്മഹത്യകള്‍, ലഹരി ഉപയോഗം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു കാമ്പയിനുമായി ഫ്രൻറ്സ് അസോസിയേഷൻ രംഗത്തു വന്നത്‍. ഇതിെൻറ ഭാഗമായി ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍ ഏരിയാ തല പ്രഖ്യാപന സമ്മേളനങ്ങള്‍ നടന്നു. കുടുംബ സംഗമങ്ങള്‍, അയല്‍ കൂട്ടങ്ങള്‍, ലഘുലേഖ വിതരണം, കൂടിക്കാഴ്ച്ചകള്‍, ഫ്ലാറ്റ് സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെ നിരവധി പേരിലേക്ക് കാമ്പയിന്‍ സന്ദേശം എത്തിക്കാന്‍ സാധിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!