മനാമ: കടുത്ത വേനലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷണപാനീയങ്ങൾ എത്തിച്ച് നൽകുന്ന ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ മഹത്തായ കർമപദ്ധതി ‘ഹെല്പ് ആൻഡ് ഡ്രിങ്ക്’ ന്റെ ഈ വർഷത്തെ സമാപനം ചെയർമാൻ ഡോ ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മുൻ എംപി.അഹമ്മത് ഖറാത്ത ഉൽഘാടനം ചെയ്തു.
ബഹ്റൈൻ ബിസിനസ് ഫോറം ഭാരവാഹി ഖാലിദ് മുഹമ്മത് അൽ ഫത്തേ, സ്വദേശിയരായ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ, ബിസിനസ് പ്രമുഖർ എന്നിവർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
https://www.facebook.com/BahrainVaartha/videos/669594146878742/
ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ഫോറം ഭാരവാഹികളായ കെ വി അനീഷ്, മുസ്സഹാജി, മൊയ്തീൻ, കാസിം പാടത്തെകായിൽ, സന്ദീപ്, സഹൽ, മൺസൂർ, നിബിൽ, അസറുദ്ദീൻ, സെലീം, ഷാജി, ബാലൻ, ബഷീർ തറയിൽ എന്നിവരുടെ നേതൃത്വത്തിൽ ഹിദ്ദിലെ ദാർ അൽ ഖലീജ് ഹൗസിംങ്ങ് സൈറ്റിലാണ് സമാപനം ചടങ്ങുകൾ നടന്നത്.