മനാമ: ഇന്ത്യൻ നാഷണൽ ലീഗ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് സറഫുള്ള ഹാജി പട്ടേലിന്റെ നിര്യാണത്തിൽ ഐ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇന്ത്യൻ നാഷണൽ ലീഗ് രൂപീകൃത കാലം തൊട്ട് ജില്ലയിൽ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയാണ്. പല ഭാഷകൾ കൈകാര്യം ചെയ്യുന്ന സറഫുള്ള സാഹിബ് പ്രസ്ഥാനത്തിന് ഒരു മുതൽ കൂട്ടായിരുന്നു അദ്ദേഹത്തിന്റെ വിടവ് പാർട്ടിക്ക് പ്രത്യേകിച്ച് കാസർക്കോട് ജില്ലക്കാർക്ക് തീരാ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കാസിം മലയമ്മൽ പറഞ്ഞു. അനുശോചന യോഗം നിസാർ അഴിയൂരിന്റെ അദ്ധ്യക്ഷതയിൽ സിറാജ് വി.പി ഉദ്ഘാടനം ചെയ്തു. ഷാനവാസ് നന്തി, ഷുക്കൂർ, ഹാഫിൻ തൈകണ്ടി എന്നിവർ പ്രസംഗിച്ചു. ഷംസീർ വടകര സ്വഗതം പറഞ്ഞു