എയര്‍ ഇന്ത്യ വിമാനങ്ങളുടെ ഇന്ധനവിലക്ക് നീക്കി

ന്യൂഡൽഹി: കൊച്ചിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ എയര്‍ ഇന്ത്യക്കുള്ള ഇന്ധനവിലക്ക് നീക്കി. കുടിശ്ശിക വരുത്തിയതിന്റെ പേരിലാണ് എണ്ണക്കമ്പനികള്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ഇന്ധനവിലക്ക് തല്‍ക്കാലം മരവിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ 4500 കോടി രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് നൽകാനുള്ളത്. ഓഗസ്റ്റ് 22നാണ് എയര്‍ ഇന്ത്യക്ക് എണ്ണക്കമ്പനികള്‍ ഇന്ധനം നൽകില്ലെന്ന തീരുമാനം എടുത്തത്. ഇത് എയർ ഇന്ത്യക്ക് വലിയൊരു തിരിച്ചടിയാണ് ഉണ്ടാക്കിയത്. പുണെ, റാഞ്ചി, പട്‌ന, മൊഹാലി, കൊച്ചി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.