എമിറേറ്റ്‌സ് വിമാനങ്ങളിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളുടെ ചില മോഡലുകൾക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് ചെക്ക് ഇൻ ലഗേജുകളിലും കാന്പിൻ ബാഗേജിലും മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ കൊണ്ടുപോകുന്നതിൽ എമിറേറ്റ്‌സ് എയർലൈൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത്തിഹാദ് എയർവേയ്‌സും ഒമാൻ എയർവേയ്‌സും നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ബാറ്ററി തകരാറുമൂലം തീപ്പിടിത്തമുണ്ടാകുന്നതിനാൽ മാക്ബുക്ക് പ്രോ ലാപ്പ്‌ടോപ്പുകളുടെ ചില മോഡലുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇതേത്തുടർന്നാണ് വിവിധ വിമാന കമ്പനികൾ മാക്ബുക്കുമായി യാത്രചെയ്യുന്നത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പരിഗണന നല്‍കുന്നതെന്നും എമിറേറ്റ്സ് അറിയിച്ചു.