ദുബായില്‍ സ്കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു

ദുബായ്: സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. ദുബായിലെ അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികളെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ്സാണ് വാട്ടര്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബസിലെ സൂപ്പര്‍വെസര്‍മാരിലൊരാള്‍ക്കും ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.