എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ബഹ്റൈനില്‍ ജനു.25ന് വെള്ളിയാഴ്ച; സ്വാഗത സംഘം രൂപീകരിച്ചു

>>പ്രചരണോദ്ഘാടനവും പ്രഥമ സ്വാഗതസംഘ യോഗവും ഇന്ന് (ജനുവരി-1ന്) മനാമയില്‍

മനാമ: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഈ വര്‍ഷവും ബഹ്റൈനില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന സന്ദേശമുയര്‍ത്തി വര്‍ഷം തോറും ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പതിമൂന്നാമത് സംഗമമാണ് ഈ വര്‍ഷം നടക്കുന്നത്.
ബഹ്റൈനില്‍ നടക്കുന്ന മനുഷ്യജാലികയുടെ വിജയത്തിനായി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യരക്ഷാധികാരിയും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ്‌ ചെയർമാനും അബ്ദുൽ മജീദ് ചോലക്കോട് ജന. കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍:
മുഖ്യ രക്ഷാധികാരി: സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍
രക്ഷാധികാരികള്‍: സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍, അഷ്റഫ് അന്‍വരി ചേലക്കര, വി.കെ കുഞ്ഞിമുഹമ്മദ്‌ ഹാജി, എസ്.എം. അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക, മുഹമ്മദ്‌ മുസ്‌ലിയാർ ഏടവണ്ണപ്പാറ.
ചെയര്‍മാന്‍: റബീഹ് ഫൈസി അമ്പലക്കടവ്‌.
വൈ.ചെയര്‍മാൻമാർ: റഊഫ് ഫൈസി ചെമ്മാട്‌ – ഉമ്മുൽഹസം, ശംസുദ്ധീന്‍ മുസ്ലിയാര്‍- ഹൂറ, അബ്ദുറസാഖ് നദ്‌വി – ഗുദൈബിയ, ഹംസ അന്‍വരി മോളൂർ – റഫ, മൻസൂർ ബാഖവി കരുളായി – ജിദാലി, ഖാസിം റഹ്‌മാനി.
ജനറൽ കണ്‍വീനര്‍: അബ്‌ദുൽ മജീദ് ചോലക്കോട് , ജോ.കണ്‍വീനര്‍മാര്‍: നൗഷാദ് വാണിമേല്‍ – ബുദയ്യ, ഹാശിം കോക്കല്ലൂര്‍ – ജിദാലി, മുസ്ഥഫ താമരശ്ശേരി- ഗുദൈബിയ, ഹാരിസ് ഗലാലി – ഗലാലി, ശമീര്‍-ജിദ്ഹഫ്സ്, ശാഫി വേളം.
ഫൈനാന്‍സ് കണ്‍വീനര്‍: ശംസു പാനൂര്‍, ജോ.കണ്‍വീനര്‍മാര്‍: നവാസ് നിട്ടൂര്‍ – മുഹറഖ്‌, റിയാസ്‌ പുതുപ്പണം
പ്രോഗ്രാം കണ്‍വീനര്‍: നവാസ് കുണ്ടറ, ജോ.കണ്‍വീനര്‍മാർ: ശഹീര്‍ കാട്ടാമ്പള്ളി, തമീം വാഫി – ഉമ്മുൽഹസം, നിസാമുദ്ധീന്‍ മാരായമംഗലം-മുഹറഖ്,
ഉമൈര്‍ വടകര, യഹ്‌യ, യാസര്‍ അറഫാത്ത്.
പബ്ലിസിറ്റി കണ്‍വീനര്‍: സജീര്‍ പന്തക്കല്‍, ജോ.കണ്‍വീനര്‍മാർ: ശറഫുദ്ധീന്‍ മാരായമംഗലം, അബ്ദുറസാഖ് ആറ്റൂര്‍, അര്‍ഷിദ്, സിക്കന്തര്‍ മട്ടാഞ്ചേരി,
ബഷീര്‍ അരൂര്‍ – റഫ, കെ. എം. എസ്‌ മൗലവി – സൽമാനിയ
മീ‍ഡിയ കണ്‍വീനര്‍: ഉബൈദുല്ല റഹ്‌മാനി, ജോ.കണ്‍വീനർമാർ: കളത്തില്‍ മുസ്ഥഫ, ജസീര്‍ വാരം, റിയാസ് പുളിക്കല്‍, റഈസ്‌ ഹുദവി.
സ്റ്റേജ് കൺവീനർ: റഊഫ് കണ്ണൂർ , ജോ.കണ്‍വീനർമാർ: സി.പി മുഹമ്മദ്, സുല്‍ഫിക്കര്‍ അലി തിരുവമ്പാടി, സൈഫുദ്ധീന്‍ ഇരിമ്പിളിയം, കലീം സനദ്
സുഹൈർ കാക്കുനി, ഷാനവാസ്‌ കായംകുളം
റിസപ്ഷൻ കൺവീനർ: ശിഹാബ് കോട്ടക്കല്‍, ജോ.കണ്‍വീനർമാർ: ഹമീദ് കാസര്‍ഗോഡ്, ഇസ്മാഈല്‍ കാഞ്ഞങ്ങാട്, മോനു മുഹമ്മദ്‌ കരുവൻതിരുത്തി.

ഈ സ്വാഗത സംഘത്തിന്‍റെ പ്രഥമ യോഗവും “മനുഷ്യജാലിക” 2019 ന്‍റെ പ്രചരണോദ്ഘാടന സംഗമവും ഇന്ന് (ജനുവരി1, ചൊവ്വാഴ്ച) രാത്രി 8.മണിക്ക് മനാമയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973-35913786, 33413570 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.