മനാമ: ബഹ്‌റൈനിൽ അടുത്ത കാലങ്ങളിലായി നടന്ന ചില പ്രമുഖ പൊതു പരിപാടികളിൽ കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗ് സംഘടിപ്പിച്ച ‘തട്ടുകട’യിൽ നിന്നും ലഭിച്ച വരുമാന തുക കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനായി കെഎംസിസി പ്രസിഡന്റിനു കൈമാറി.
വനിതാ വിംഗ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വെച്ചാണ് തുക കൈമാറ്റം ചെയ്തത്. വനിതാ വിംഗ് പ്രസിഡന്റ് നസീമ ജലീൽ ചടങ്ങിൽ അദ്യക്ഷത വഹിച്ചു. ഈ തുക ഇതിനിടെ ബഹ്‌റൈനിൽ നിന്നും മരണപ്പെട്ട പട്ടാമ്പി സ്വദേശി ഇബ്രാഹിമിന്റെ നിരാലംബരായ കുടുംബത്തിനും, വൃക്ക രോഗിയായ മുൻകാല കെ എം സി സി നേതാവും മാപ്പിള പ്പാട്ട് ഗായകനുമായ കോട്ടക്കൽ അബ്ദുറഹ്മാന്റെ ചികിത്സാ ചിലവിനുമായി നൽകുമെന്ന് കെഎംസിസി പ്രസിഡന്റ് എസ്.വി ജലീൽ അറിയിച്ചു.
പരിപാടിയിൽ കെഎംസിസി ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ, ടി. പി. മുഹമ്മദ് അലി, ഗഫൂർ കൈപ്പമംഗലം കെ പി മുസ്തഫ, പി വി സിദ്ധിഖ് അസ്‌ലം വടകര, ഷംസ് കൊച്ചിൻ, ഹംഷീറ ഇബ്രാഹീം, ഷകീല ഹാരിസ്, റഹീന ഉമ്മർ , ആഫിറ റഫീക്ക്, ജസീല നസീർ, സൽമ നിസാർ, സബിത ഖാദർ, ജസീന ജസീല, ജസീറ അലി അക്ബർ എന്നിവർ ആശംസകൾ നേർന്നു. ഫൗസിയ ഇക്ബാൽ സ്വാഗതവും, സുനിതാ ഷംസ് നന്ദിയും പറഞ്ഞു.