ദുബായ്: ഫ്ലൈ ദുബായ് വിമാനങ്ങളിലും മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത്തിഹാദ് എയർവെയ്‌സ്, ഒമാൻ എയർവെയ്‌സ്, എമിറേറ്റ്സ് എന്നി വിമാനക്കമ്പനികൾ നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബാറ്ററികള്‍ അമിതമായി ചൂടായി തീപിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 2015 സെപ്‍തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകള്‍ അടുത്തിടെ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകൾ ചെക്ക് ഇന്‍ ബാഗേജുകളിലും ഹാന്റ് ബാഗുകളിലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.