ബഹ്റൈൻ കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 13ന് (വെള്ളി)

മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറന്റിൽ വച്ച്‌ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ സാംസ്ക്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. എല്ലാ കുന്നംകുളം നിവാസികളും ഈ ഓണാഘോഷത്തിൽ പങ്കെടുക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ പ്രൊഗ്രാം കൺവീനർ അരുൺ രാംദാസുമായ്‌ 39394798 ബന്ധപ്പെടാവുന്നതാണ്.