bahrainvartha-official-logo
Search
Close this search box.

കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്‌റൈൻ, ഓണാഘോഷം 2019; സ്വാഗത സംഘം രൂപീകരിച്ചു

IMG_20190910_132923

മനാമ: കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷത്തിനായി 35 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച് 27 സെപ്റ്റംബർ 2019 രാവിലെ 10 മണി മുതൽ വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ,ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ , അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. ശ്രീ, നിസാർ കൊല്ലം സ്വാഗതസംഘം കൺവീനർ ആയി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ജഗത് കൃഷ്ണകുമാർ (Venue) , വിനു ക്രിസ്റ്റി (Entertainment), കിഷോർ കുമാർ (Food), രാജ് കൃഷ്ണൻ (Finance), റോജി ജോൺ (Registration) എന്നിവരാണ് മറ്റു കൺവീനർമാർ. 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!