ട്രക്കിൽ ഒളിയറ നിർമ്മിച്ച് മനുഷ്യക്കടത്ത്; അബുദാബി പോലീസ് അതി സാഹസികമായ് പിടികൂടിയത് 18 പേരെ

അബുദാബി: സ്ത്രീകള്‍ അടക്കം 18 പേരെ ട്രാക്കില്‍ ഒളിപ്പിച്ച് നിയമ വിരുധമായി യു.എ.ഇലേക്ക് കടത്താന്‍ നോക്കിയ ട്രാക്ക് അബുദാബി പോലീസ് അതിസാഹസികമായി കീഴ്പെടുത്തി അറസ്റ്റ്‌ ചെയ്തു.

അലൈനിലെ ഖതം അല്‍ ഷഖ് ല പോര്‍ട്ടില്‍ വച്ചാണ് സംഭവം നടന്നത്. ചെക്ക് പോയിന്റിൽ നുഴഞ്ഞുകയറാൻ ശ്രമം നടക്കാന്‍ പോകുന്നു എന്ന രഹസ്യ വിവരം അബുദാബി പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ്‌ അറെസ്റ്റ്‌ നടത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചത് അബുദാബി ജനറൽഡയറക്ടറേറ്റുമായി ഒത്തുചേര്‍ന്നാണ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു.