ദുബായ് – ഷാർജ ഫെറി സർവീസ് വിജയകരം; രണ്ടു മാസത്തിനുള്ളിൽ യാത്ര ചെയ്തത് 47,843 പേർ

ദുബായ്: ദുബായ് – ഷാർജ ഫെറി സർവീസ് വിജയകരമായി യാത്ര തുടരുന്നു. ഉദ്ഘാടനം ചെയ്ത് രണ്ടു മാസത്തിനുള്ളിൽ 47,843 പേരാണ് ഫെറിയിൽ യാത്ര ചെയ്തത്. ജൂലൈ 27ന് ആരംഭിച്ച ഫെറി ദുബായ് അ്ൽ ഗുബൈബ മറൈൻ സ്റ്റേഷൻ മുതൽ ഷാർജ അക്വേറിയം മറൈൻ സ്റ്റേഷൻ വരെയാണ് സർവീസ് നടത്തുന്നത്. ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സർവീസുകളാണുള്ളത്. സിൽവർ ക്ലാസ് യാത്രയ്ക്ക് 15 ദിർഹവും ഗോൾഡ് ക്ലാസിന് 25 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ട്രാഫിക് തടസ്സങ്ങളിൽപ്പെടാതെ യാത്ര ചെയ്യാൻ ഫെറി സർവീസ് ഏറെ ഗുണകരമാകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ സർവീസും അധികമാക്കും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഫെറികളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. പരിചയ സമ്പന്നരായ ജീവനക്കാർ, രക്ഷാ പ്രവർത്തകർ, അഗ്നിപ്രതിരോധ ഉപകരണങ്ങൾ, ജല മലിനീകരണ നിർമാർജനം എന്നിവയും ഒരുക്കിയിട്ടുണ്ട്.