മനാമ: കേരളാ സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ [എൻ എസ് എസ്] സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷത്തിന് [ചിങ്ങനിലാവ് ] ഞാറാഴ്ച ഗുദൈബിയയിലെ എൻ എസ് എസ് ആസ്ഥാനത്തു നടന്ന പായസ മേളയോടെ തുടക്കമായി. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മേളയിൽ മുപ്പതിൽപ്പരം മത്സരാർത്ഥികൾ പങ്കെടുത്തു. അവിലും ഉരുളക്കിഴങ്ങും എള്ളും കൈതച്ചക്കയോടൊപ്പം മലയാളികളുടെ അടപ്രഥമനും മാറ്റുരച്ച രുചിമേളയിൽ യഥാക്രമം ശ്രീമതി രജനി മനോഹർ, അയ്യപ്പൻ, ശാലിനീ അനീഷ്, മായാ ഉദയൻ,. പ്രീജാ അനീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും പ്രൊത്സാഹന സമ്മാനങ്ങളും നേടി.
ഓണാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത കഥകളി സംഗീതജ്ഞനും സിനിമാ പിന്നണി ഗായകനുമായ ശ്രീമധു കോട്ടക്കലിന്റെ “മധുര സംഗീതങ്ങൾ ” എന്ന മ്യൂസിക്കൽ ഫ്യൂഷൻ ഈ മാസം 19 ന് ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറും. വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരുവാതിര മത്സരവും അന്നുതന്നെ നടക്കും. തുടർ ദിവസങ്ങളിൽ എൻ.എസ്.എസ് ആസ്ഥാനത്ത് വിവിധ നാടൻ ഓണ പരിപാടികൾ അരങ്ങേറും.
ഈ വർഷത്തെ ഓണസദ്യ ഒരുക്കുന്നത് മധ്യ തിരുവിതാംകൂറുകാരുടെ പ്രത്യേകിച്ച് ഓണാട്ടുകരയുടെ സ്വന്തം രുചിക്കാരൻ ജയൻ ശ്രീ ഭദ്രയുടെ കൈ പുണ്യം’ ബഹറൈൻ പ്രവാസികൾക്ക് ചിരപരിചിതമാണ്. 2000 പേർക്ക് 27 വിഭവങ്ങളോടെ തയ്യാറാക്കുന്ന സദ്യയിൽ അംഗങ്ങളല്ലാത്തവർക്കും ‘ പങ്കെടുക്കാം. അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കൂപ്പണുകൾക്കും അന്വേക്ഷണങ്ങൾക്കും പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ 39222431, ശ്രീ സതീഷ് നാരായൺ – 33368466, ജനറൽ കൺവീനർ – പ്രവീൺ നായർ -36462046, അനീഷ് ഗൗരി – 35327457, ജയൻ എസ് നായർ -3981055 4, രഞ്ചുനായർ – 33989636 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.