ഹൃദയാഘാതം; 4 PM ന്യൂസ് ജീവനക്കാരൻ മോഹനൻ കോളിയാടൻ അന്തരിച്ചു

മനാമ: 4 PM ന്യൂസ് ബഹ്റൈൻ സർക്കുലേഷൻ ഹെഡ് മോഹനൻ കോളിയാടൻ (56) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാസർഗോഡ് ജില്ലയിലെ കാമ്പല്ലൂരിനടുത്ത കൊല്ലടയാണ് സ്വദേശം. കുടുംബം നാട്ടിലാണ്. ഭാര്യ: സിന്ധു, മക്കൾ: മാനസ, അഭിനന്ദ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഏവർക്കും സുപരിചിത മുഖമായിരുന്ന മോഹനന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു തിരുവോണപുലരിയിൽ ബഹ്റൈൻ പ്രവാസ ലോകം എതിരേറ്റത്.