ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കിലെ പോൻഗാംഗ് തടാകത്തിനടുത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മിൽ നേരിയ രീതിയില്‍ സംഘർഷം. ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനെ ചൈനീസ് സൈന്യം തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. ഒക്ടോബറിൽ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം അരുണാചല്‍ പ്രദേശില്‍ നടക്കാനിരിക്കെയാണ് സംഘർഷം നടന്നത്. 2017-ല്‍ ദോക്ലാമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ സംഘർഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ഇത്തരം തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്‌ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.