മനാമ: പീപ്പിൾസ് ഫോറം ബഹ്റൈന്റെ പുതുവത്സര ആഘോഷങ്ങൾ ജീവകാരുണ്യ പ്രവർത്തനത്താൽ തുടക്കം കുറിച്ചു. മനാമ സാഗർ റസ്റ്റോറൻറ് ഹാളിൽ വച്ച് നടന്ന ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടിയിൽ കണ്ണൂർ പാനൂർ- മേത്തലത്തിൽ ബാബുവിന്റെ പ്രിയപത്നിയുടെ ക്യാൻസർ രോഗചികിത്സയ്ക്കായി 50,000 രൂപയുടെ ചികിത്സാസഹായം പ്രവാസിയായ ബാബുവിനു കൈമാറി കൊണ്ടാണ് തുടക്കംകുറിച്ചത്.
മുൻകാലങ്ങളിലെ പീപ്പിൾസ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ കൈകോർത്തു സഹകരിച്ച എല്ലാ സന്മനസ്സുകൾക്കും നന്ദി അറിയിക്കുന്നതായും, പുതുവർഷം ഏവർക്കും ഐശ്വര്യ പൂർണ്ണവും, നന്മയും, സ്നേഹസമ്പന്നതയും നിറഞ്ഞതാകട്ടെയെന്ന് മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ പറഞ്ഞു.
ക്രിസ്തുമസ്സ് പുതുവത്സര ആഘോഷചടങ്ങുകൾ സീനിയർ എക്സിക്യൂട്ടീവ് അംഗം ദിലീപും അദ്ദേഹത്തിൻറെ പത്നി സഞ്ജനാ ദിലീപും ചേർന്നു കേക്ക് മുറിച്ചു ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ ചടങ്ങുകൾക്ക് മാറ്റേകി. പങ്കെടുത്തവർക്കായി നിരവധി ഗെയിമുകളും വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വച്ച് നൽകി. പ്രസിഡന്റ് ജെ.പി ആസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിജു കുമാർ.വി.വി സ്വാഗതവും വൈസ് പ്രസിഡന്റ ജയശീൽ നന്ദിയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജൻ, മനീഷ്, രമേശ് പരോൾ, രജനി ബിജു, സജീനാ ആസാദ് എന്നിവർ നേതൃത്വവും വഹിച്ചു.