സൗദിയിൽ ഷോറൂം മാനേജർ തസ്തികകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ

saudi

റിയാദ്: സൗദിയിൽ ഷോറൂം മാനേജർ തസ്തികകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു. മൂന്നു ഘട്ടങ്ങളിലായാണ് സ്വദേശിവൽക്കരണം നിർബന്ധമാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 11 നാണ് ആദ്യ ഘട്ടം നടപ്പിലാക്കിയത്. നവംബർ ഒൻപതിന് രണ്ടാം ഘട്ടവും ജനുവരി 7 ന് മൂന്നാം ഘട്ടവും നിലവിൽ വന്നു. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമൈഡ് വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കണ്ണട, എന്നിവ വിൽക്കുന്ന കടകൾ, സ്പെയർപാർട്സുകൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ, ഫർണിച്ചർ, പാത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, ഇലക്ട്രിക്ക് -ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് സ്വദേശിവൽക്കരണം നിർബന്ധമാക്കിയത്. സ്വദേശികൾക്കു മതിയായ പരിചയം ലഭിക്കുന്നതിന് വിദേശികൾക്ക് ഈ മേഖലകളിൽ ഒരു വർഷത്തെ ഇളവ് അനുവദിച്ചിരുന്നു. സമയ പരിധി അവസാനിച്ചതായും മാനേജർ തസ്തികകൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയതായും തൊഴിൽ മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!