വെളിച്ചം വെളിയങ്കോട് ബഹ്റൈൻ രക്തദാന ക്യാമ്പ് നാളെ(വെള്ളി)

മനാമ: ബഹ്റൈനിലെ വെളിയങ്കോടും സമീപ പ്രദേശങ്ങളിലുമുള്ള നിവാസികളുടെ കൂട്ടായ്മയായ ‘വെളിച്ചം വെളിയങ്കോട്’ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പ് നാളെ(സെപ്റ്റംബർ 13, വെള്ളി) രാവിലെ 8 മണി മുതൽ 11 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. രക്തം ദാനം ചെയ്യാൻ സന്നദ്ധരായ എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഷിഫാ അൽജസീറ മെഡിക്കൽ സെന്ററിന്റെ സൗജന്യയ ചെക്കപ്പിനുള്ള കൂപ്പണും നൽകും.