സൗദി അറേബ്യ മൾട്ടിപ്പിൾ എൻട്രി വിസനിരക്ക് ഏകീകരിച്ചു

റിയാദ്: സൗദി അറേബ്യ ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി ഏകീകരിച്ചു. വിസാ പുനഃസംഘടനയുടെ ഭാഗമായാണ് ഏകീകൃത ഫീസ് നടപ്പാക്കിയത്. സിംഗിൾ എൻട്രി വിസയ്ക്ക് ഒരു മാസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് മൂന്നു മാസവുമാണ് കാലാവധി. ട്രാൻസിറ്റ് വിസയ്ക്ക് 96 മണിക്കൂറായിരിക്കും കാലാവധി. ഹജ്ജ്, ഉംറ, വിനോദസഞ്ചാരം, ബിസിനസ്, സന്ദർശനം, ട്രാൻസിറ്റ് എന്നിവയ്ക്ക് ഏകീകരിച്ച വിസനിരക്ക് ബാധകമാണ്.