ബഹ്റൈൻ മലയാളി സൗഹൃദ കൂട്ടായ്മയായ ഔർ ക്ലിക്സിന്റെ ഹ്രസ്വ ചിത്രം ‘ശായദ്‌’ പ്രദർശനത്തിനൊരുങ്ങുന്നു

മനാമ: ബഹ്റൈൻ മലയാളികളുടെ സൗഹൃദക്കൂട്ടായ്മയായ ഔർ ക്ലിക്സ്‌ അണിയിച്ചൊരുക്കുന്ന ശായദ്‌‌(shaayad) എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റർ റിലീസ്‌ കഴിഞ്ഞ ദിവസം സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്‌ റെസ്റ്റോറന്റിൽ വെച്ച്‌ സംഘടിപ്പിച്ച ‘ഔർ ക്ലിക്സ്‌ ഓണാഘോഷം 2019’ എന്ന പരിപാടിക്കൊപ്പം നടന്നു. നെടുമ്പള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിബു കൃഷ്ണയും, മാഗ്നം ഇംപ്രിന്റും സംയുക്തമായി നിർമ്മിക്കുന്ന ‘ശായദ്‌’ ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്‌ പൂർണ്ണമായും ഔർ ക്ലിക്സ്‌ മെമ്പേഴ്സ്‌ ആണ്‌.

രചനാ ഷിബുവിന്റെ കഥക്ക്‌ സജു മുകുന്ദ്‌ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘ശായദ്‌’ ൽ അഭിനയിച്ചിരിക്കുന്നത്‌ ഷിജിത്‌ അജയ്‌, വിജിനാ സന്തോഷ്‌, കാർത്തിക്‌ സുന്ദര തുടങ്ങിയവരാണ്‌. സഹസംവിധാനം – ബ്രിജേഷ് പറങ്ങൻ. സിനിമാറ്റോഗ്രാഫിയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്‌ ജേക്കബ്‌ ക്രിയേറ്റീവ്സ്‌. സംഗീതം – ഷിബിൻ പി സിദ്ദിക്ക്‌ (ഡ്രീംസ്‌ ഡിജിറ്റൽ മീഡിയ). ഷിംജു ദിനേശ്‌ രചിച്ച ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്‌ റോഷി രഞ്ചിത്ത്‌  ആണ്‌. ഡബ്ബിംഗ്‌ – അച്ചു അരുൺ രാജ്‌, പ്രൊഡക്ഷൻ കൺട്രോളേഴ്‌സ്  – ഉണ്ണി സി നായർ, സുനിൽ കതിരൂർ. മെയ്‌ക്കപ്പ്  –  ലളിത ധർമരാജൻ. ക്രിയേറ്റീവ് ഇൻപുട്സ്  – രമേശ് രെമു , ശ്രീജിത്ത് പി ജി , ശ്രീജിത്ത് പറശ്ശിനി . അസ്സിസ്റ്റന്റ്സ് – ഷിജു നെടുമ്പള്ളിൽ , സബീഷ് ചിക്കു , സുനീഷ് പി നായർ. PRO- പ്രജിത്‌ നംബ്യാർ, ഹാഷിം ചാരുമ്മൂട്‌. എട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഫെയ്സ്‌ ബുക്കിലെ ഒരു സൗഹൃദ ക്കൂട്ടായ്മയായി ആരംഭിച്ച ഔർ ക്ലിക്സ്‌ ഇതിനോടകം തന്നെ നിരവധി ഷോർട്ട്‌ ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്‌. വരുന്ന നവംബർ നാലിന്‌ ‘ശായദ്‌’ റിലീസ്‌ ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.