ബഹ്റൈൻ വടകര മുസ്ലീം വെൽഫയർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു

IMG-20190914-WA0013
മനാമ: ബഹ്റൈൻ വടകര മുസ്ലീം വെൽഫയർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി 2019 സെപ്റ്റംബർ 10ന് ബഹ്റൈൻ കെ എം സി സി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു. ബഹ്റൈനിലെ താഴെ അങ്ങാടി നിവാസികളായ ഒട്ടേറെ പേർ പരിപാടിയിൽ സംബന്ധിച്ചു. കഴിഞ്ഞ 43 വർഷമായി ബഹ്റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന താഴെ അങ്ങാടിയിൽ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കഴിഞ്ഞ ഒരു വർഷം 5 ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ നാട്ടിൽ ചെയ്യാൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
താഴെ അങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ബഹ്റൈൻ പ്രവാസികളിൽ നിന്നും മാസങ്ങളിൽ പിരിച്ചെടുക്കുന്ന മാസ വരിസംഖ്യയും ബഹ്റൈനിലെ ചില കച്ചവട സ്ഥാപനങ്ങളിൽ നിന്നും ചില പ്രധാന വ്യക്തികളിൽ നിന്നും റംസാനിൽ പിരിച്ചെടുക്കുന്ന പ്രത്യേകം കലക്ഷനും ആണ് കമ്മിറ്റിക്ക് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നത്. നിരാലംബരും നിരാശ്രയരുമായ കഷ്ടത അനുഭവിക്കുന്ന ഒട്ടേറെ ആളുകളെ സഹായിക്കാൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

ജനറൽ ബോഡി യോഗം പി പി ശമീറിൻറെ അദ്ധ്യക്ഷതയിൽ ടി പി അസീസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫക്രുദ്ധിൻ തങ്ങൾ ഉപബോധന പ്രഭാഷണം നടത്തി. മുഹമ്മദ് നസീം ഖിറാഅത്ത് നടത്തി. ഇസ്മായിൽ പറംബത്ത് വാർഷിക റിപ്പോര്‍ട്ടും ശാഹിൻ പി വി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു . ഖലീൽ എം എം സ്വാഗതം പറഞ്ഞു. പി സി ഉമ്മർകുട്ടി പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കി. ടി പി ഉസ്മാൻ, അഷ്റഫ് പി പി, അസ്ലം വടകര തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

പുതിയ വർഷത്തേക്കുള്ള കമ്മിറ്റി

പ്രസിഡന്റ്: പി പി ശമീർ പെരിങ്ങാടി
വൈ പ്രസിഡന്റ്: എം എം ഖലീൽ പെരിങ്ങാടി വയലിൽ, അബ്ദുൾ റസാഖ് മുക്കോലക്കൽ, അൻവർ തറമ്മൽ, സഹദ് മനയിലകത്തു
ജ. സിക്രട്ടറി: ഇസ്മായിൽ പറമ്പത്ത്
ജോ സിക്രട്ടറി: ശമീർ നടുക്കണ്ടി ചട്ടികുനിയിൽ, ഹുസൈൻ വി മുകച്ചേരി, റിയാസ് വി കെ കാളിയാറവിട, ഉമൈർ കക്കുന്നത്ത്
ട്രഷറർ: ഷാഹിൻ അബ്ദുള്ള പി .വി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!