മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സ്പോൺസേർഡ് അഹ് ലൻ പൊന്നോണം വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ വൈകുന്നേരം 5 മുതൽ നടന്ന ആഘോഷ പരിപാടികൾ പുലർച്ചെ 1.30 ക്കാണു അവസാനിച്ചത്.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു പരിപാടി. സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഗത്തിന്റെ പാട്ടുകൂട്ടവും ഫ്ലവേഴ്സ് ടിവി ഫെയിം രാജേഷ് അവതരിപ്പിച്ച മിമിക്സും പരിപാടിക്ക് മാറ്റ് കൂട്ടി. കൂടാതെ എം എം എസ് സർഗ്ഗവേദിയുടേയും എം എം എസ് മഞ്ചാടി ബാലവേദിയുടേയും എം എം എസ് വനിതാ വിങിന്റേയും കലാപരിപാടികളും അരങേറി.

വൈകുന്നേരം 8 മണിക്ക് നടന്ന സംസ്കാരിക സമ്മേളനം മുൻ മുഹറഖ് നഗരസഭാ ചെയർമാൻ അബ്ദുല്ലാ അൽ സിനാൻ ഉദ്ഘാടനം ചെയ്തു, എം എം എസ് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായിരുന്നു, ജനറൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു, രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീക്ക്, സാഹിത്യകാരി ഷബിനി വാസുദേവ്,സയീദ് റമദാൻ നദ് വി,
അൽ ഹിലാൽ മാർക്കറ്റിംഗ് മാനേജർ ആസിഫ്, ബിഎഫ്സി സോണൽ മാനേജർ ടോബി, ലുലു എക്സ്ചേഞ്ച് മുഹറഖ് ബ്രാഞ്ച് മാനേജർ അഭിലാഷ്, പ്രോഗ്രാം കൺ വീനർ നൗഷാദ് പൊന്നാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു. ജോസഫ് തോമസ്, എടത്തോടി ഭാസ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.









