ഹജ്ജ് കഴിഞ്ഞ് മടങ്ങവെ അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി ബഹ്റൈനിൽ മരണപ്പെട്ടു

മനാമ: ഹജജ്​ കഴിഞ്ഞ്​ സൗദിയിൽനിന്ന്​ ബഹ്​റൈൻ വഴി നാട്ടിലേക്ക്​ പോകുന്നതിനിടെ സുഖമില്ലാതായ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം ശാസ്​താംകോട്ട ആയിക്കുന്നം ചേമ്മാത്തുതറയിൽ പുത്തൻവീട്ടിൽ ഇസ്മായിൽകുഞ്ഞ്​ ശംസുദ്ദീൻ (60) ആണ് ബഹ്​റൈനിൽ ​ മരിച്ചത്​. ​ ഭാര്യ: സുലൈഖാ ബീവി. മക്കൾ: ഷമീർ, നൗഫൽ. മരുമകൾ: ഹസീനബീവി.