ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 69-ാം പിറന്നാൾ ആഘോഷിക്കുന്നു. പിറന്നാൾ ദിനത്തിൽ അഹമ്മദാബാദിൽ എത്തുന്ന മോദി അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന് ഗുജറാത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ‘നമാമി നർമദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രധാനമന്ത്രിയുടെ ജന്മ നാളിൽ ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
