മനാമ: വിശ്വകലാ സാംസ്കാരിക വേദി, ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) നോർക്ക ഹെല്പ് ഡസ്ക് വഴി അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയൽ കാർഡുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. വിശ്വകലാ അംഗങ്ങളിൽ നിന്നും ശേഖരിച്ച അപേക്ഷാ ഫോമുകൾ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്‌ണ പിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർക്ക് വിശ്വകലാ സാംസ്കാരിക വേദി പ്രെസിഡന്റ് ശിവദാസ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ എന്നിവർ കൈമാറി. ബി.കെ എസ് വൈസ് പ്രെസിഡന്റ് പി.എൻ. മോഹൻരാജ്, നോർക്ക ഹെല്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിശ്വകലാ വൈസ് പ്രെസിഡന്റ് ഉണ്ണികൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ഷനോദ് എന്നിവർ പങ്കെടുത്തു.