bahrainvartha-official-logo
Search
Close this search box.

സൗദി അരാംകോ എണ്ണക്കമ്പനിയുടെ പ്രവർത്തനവും വിതരണവും പുനഃസ്ഥാപിച്ചു

aramco

റിയാദ്: ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഭാഗികമായി നിർത്തിവെച്ച സൗദി അരാംകോ എണ്ണക്കമ്പനിയുടെ പ്രവർത്തനവും വിതരണവും പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രിയോടെ എണ്ണ ഉത്പാദനം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി സൗദി ഊർജകാര്യമന്ത്രി അബ്ദുൾഅസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. ലോകത്തിൽ ഏറ്റവുംകൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ കിഴക്കൻപ്രദേശമായ അബ്ക്വയിഖിലും ഖുറൈസിലും നടന്ന ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് സാധാരണ നൽകിയിരുന്നതിന്റെ പകുതി എണ്ണ മാത്രമാണ് കഴിഞ്ഞ നാലുദിവസമായി വിപണിയിൽ എത്തിച്ചിരുന്നത്. കുതിച്ചുയർന്ന എണ്ണ വില സൗദി മന്ത്രിയുടെ പ്രസ്താവന വന്നതോടെ കുറഞ്ഞു. ചൊവ്വാഴ്ച കാലത്ത് ബ്രെന്റിന്റെ വില വീപ്പയ്ക്ക് 68 ഡോളറായിരുന്നത് 63.82 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. എണ്ണവില ഇനിയും കുറയാൻ സാധ്യതയുണ്ട്. ഇടപാടുകാർക്കെല്ലാം അവരുടെ ആവശ്യത്തിനനുസരിച്ചുള്ള എണ്ണ നൽകാൻ സൗദി ഇപ്പോൾതന്നെ സജ്ജമാണെന്ന് ഊർജമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!