സൗജന്യ ടാക്സി സർവീസ് ഒരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാർക്കായി സൗജന്യ ടാക്സി സർവീസ് ഒരുക്കി. 15 ഇലക്ട്രിക് വാഹനങ്ങളാണ് ‘ടാക്സി ഡിഎക്സ്ബി’ എന്ന പേരിൽ തയ്യാറാക്കിയത്. 8 പേർക്ക് ഒരുമിച്ച് കാറിൽ യാത്ര ചെയ്യാൻ സാധിക്കും. വിവിധ ഗേറ്റുകളിലും മറ്റും വേഗത്തിൽ എത്താൻ സഹായകമായ ടാക്സിയിൽ പ്രായമായവർക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കുമാണു മുൻഗണന നൽകുന്നത്. നിലവിൽ ടെർമിനൽ മൂന്നിൽ മാത്രമാണ് സൗജന്യ ടാക്സി സൗകര്യം ഒരുക്കിയത്. വൈകാതെ മറ്റു ടെർമിനലുകളിലും ലഭ്യമാക്കും.