അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തില്‍ ജാഗ്രത നിർദ്ദേശം

ku1

കുവൈത്ത്: അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തിൽ സുരക്ഷ കര്‍ശനമാക്കി. ജാഗ്രത പുലര്‍ത്താനും രാജ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും വിദേശകാര്യ മന്ത്രി കുവൈത്ത് സായുധ സേനയ്ക്ക് നിര്‍ദേശം നല്‍കി. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാധ്യതകൂടി കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക്, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!