മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തിന്റെ (ചിങ്ങനിലാവ് 2019) ഭാഗമായി പ്രശസ്‌ത കഥകളി സംഗീതജ്ഞനും സിനിമ പിന്നണിഗായകനുമായ ശ്രീ. മധു കോട്ടക്കലിന്റെ സംഗീത പരിപാടി ”മധുരസംഗീതങ്ങൾ” വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. വർത്തമാനകാല കഥകളി സംഗീത ലോകത്തിലെ പ്രഗത്ഭനും ശുദ്ധ സംഗീതത്തിന്റെ വക്താവുമായ ശ്രീ. മധുകോട്ടക്കലിന് ”കലാരത്‌ന” പുരസ്‌കാരം നൽകി ആദരിക്കുമെന്നു എൻ. എസ്. എസ് പ്രസിഡന്റ് ശ്രീ.സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിരകളി മത്സരവും ഇതോടൊപ്പം നടക്കും. ശുദ്ധ സംഗീതവും കേരളത്തിന്റെ ക്‌ളാസ്സിക് കലകളായ കഥകളിയെയും തിരുവാതിരയെയും ഇഷ്ട്ടപ്പെടുന്ന എല്ലാ കലാസ്വാദകരെയും ഇന്ത്യൻ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളും മത്സരങ്ങളും തുടർദിവസങ്ങളിൽ എൻ.എസ്. എസ്സിൽ നടക്കും. സമാപനം കുറിച്ചുകൊണ്ട് 27 ൽ പരം വിഭവങ്ങളുമായി ഓണാട്ടുകരയുടെ സ്വന്തം രുചിരാജാവ്, ശ്രീ. ജയൻ ശ്രീഭദ്ര തയ്യറാക്കുന്ന സദ്യ സെപ്റ്റംബർ 27 നു ഇന്ത്യൻ ക്ലബ്ബിൽ നടക്കും. അംഗങ്ങൾക്ക് പൂർണ്ണമായും സൗജന്യമായ സദ്യയിൽ, അംഗങ്ങളല്ലാത്തവർക്കും കൂപ്പൺ വാങ്ങി പങ്കെടുക്കാം. കൂപ്പണുകൾക്കും അന്വേഷണങ്ങൾക്കും എൻ.എസ്.എസ് പ്രസിഡണ്ട് ശ്രീ. സന്തോഷ് കുമാർ 39222431 , ജനറൽ സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ 33368466, ജനറൽ കൺവീനർ ശ്രീ. പ്രവീൺ നായർ 36462046, അനീഷ് ഗൗരി 35327457 , ഭാരവാഹികൾ ശ്രീ. ജയൻ എസ്. നായർ 39810554, രെഞ്ചു ആർ. നായർ 33989636 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.