മനാമ: ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽ ബഹ്റൈനി യുവാവിന്റെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഓഗസ്റ്റ് 25 ന് രാത്രി 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. ബസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് 27 കാരനായ ഹമല സ്വദേശി അലി അൽ ഹദറിന്റെ മരണത്തിന് കാരണമായിരുന്നത് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ശിക്ഷ.