കണ്ണൂർ–കുവൈത്ത് ഗോ എയർ സർവീസ് ഇന്ന് മുതൽ

കണ്ണൂർ: ഗോ എയർ കണ്ണൂർ–കുവൈത്ത് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ ഏഴു മണിക്ക് ആദ്യ വിമാനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടു. എയർബസ് എ 320 വിമാനമാണ് ആദ്യ സർവീസ് നടത്തിയത്. ടിക്കറ്റ് നിരക്ക് 6999 രൂപ മുതലാണ് ആരംഭിക്കുന്നത്. കുവൈത്തിൽ നിന്നുള്ള വിമാനം വൈകിട്ട് ആറിന് കണ്ണൂരിലെത്തിച്ചേരും. ഗോ എയർ ദുബായ്, മസ്‌കത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ആദ്യ സർവീസിനുള്ള മുഴുവൻ ടിക്കറ്റുകളും മുൻപേ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞതായി ഗോഎയർ വൈസ് ചെയർമാൻമാരായ സമീർ പട്ടേൽ, അർജുൻദാസ് ഗുപ്ത എന്നിവർ അറിയിച്ചു. ബഹ്‌റൈൻ, ജിദ്ദ, റിയാദ്, സിംഗപ്പൂർ, കൊളംബോ, മാലി സർവീസുകൾ തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഗോ എയർ എംഡി വി.തുളസീദാസ് പറഞ്ഞു.