bahrainvartha-official-logo
Search
Close this search box.

സൗദി അരാംകോ ആക്രമിച്ചതിന് പിന്നിൽ ഇറാൻ; തെളിവുകൾ പുറത്തുവിട്ട് സൗദി

aramco

റിയാദ്: സൗദിയിലെ അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സ്ഥിരീകരിച്ച് സൗദി. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളും ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കി വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. സൗദിയുടെ കിഴക്കന്‍ മേഖലയായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്‌റാത് ഖുറൈയ്‌സ് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. 18 ഡ്രോണുകളും ഏഴ് ക്രൂസ് മിസൈലുകളുമാണ് ആക്രമണത്തിനായി ഇറാൻ ഉപയോഗിച്ചത്. ഇറാന്‍റെ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ആയുധങ്ങളാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ചു കൊണ്ടാണ് സൗദി വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ഹൂതി വിമതരുടെ ആക്രമണത്തിൽ ഇതുവരെ 113 പേർ കൊല്ലപ്പെടുകയും 1030 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി വ്യക്തമാക്കി. ഇറാന്‍റെ സൈനികശക്തി പ്രകടനത്തിൽ അവതരിപ്പിച്ച അതേ ഡ്രോണുകളുടെ മാതൃകയിലുള്ള ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചിത്രങ്ങൾ സഹിതം സൗദി അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!