ബഹ്‌റൈനിൽ ശിശുരോഗ പരിപാലനത്തിനായി പുതിയ മൈക്രോ സ്‌കൂൾ ആരംഭിക്കുന്നതിന് ആരോഗ്യമന്ത്രി തുടക്കം കുറിച്ചു

മനാമ: ശിശുരോഗ പരിപാലനത്തിനാായി പുതിയ മൈക്രോ സ്‌കൂൾ ആരംഭിക്കുന്നതിന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ചിൽഡ്രൻസ് ഓങ്കോളജി സെക്ഷൻ വാർഡ് 202 ലും ചിൽഡ്രൻസ് വാർഡ് 31 ലുമാണ് കുട്ടികൾക്കായി മൈക്രോ സ്കൂളുകൾക്ക് ആരോഗ്യമന്ത്രി ഫെയ്ഖ അൽ സാലിഹ് തുടക്കം കുറിച്ചത്. സ്കൂളിന്റെ ഉദ്ഘാടനം രാജ്യത്തെ പുതിയ അധ്യയന വർഷത്തിലായിരിക്കും. മൈക്രോ സ്കൂൾ കുട്ടികളുടെ ചികിത്സയ്ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യും അതോടൊപ്പം അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാഭ്യാസ പുരോഗതി നിലനിർത്തുകയും ചെയ്യും. ഇത് ചികിത്സയുടെ ഗതിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ശിശുരോഗ പരിപാലനം നിറവേറ്റാനുള്ള മന്ത്രാലയത്തിന്റെ താത്പര്യത്തെയും പ്രതിബദ്ധതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു. കുട്ടികളുടെ വാർഡ് 31- ലെ ഒരു മുറി കുട്ടികൾക്കുള്ള വിദ്യാഭ്യാസ ക്ലാസ് റൂമായി ഉപയോഗിക്കും.