ഓർമകളിൽ മൂസക്ക; എം കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബികെഎസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

മനാമ: സമാജം മുന്‍ സ്റ്റാഫും പ്രശസ്ത മാപ്പിളപാട്ടുഗായകനുമായിരുന്നു വടകര കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജം അനുശോചനയോഗം ചേര്‍ന്നു. സമകാലികരായിരുന്ന സമാജം ഭാരവാഹികളും അംഗങ്ങളും ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. സമാജത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന കാലം തന്നെ എല്ലാവരോടും എളിമയോടെ പെരുമാറിയിരുന്ന മൂസക്ക സംഗീതത്തിന്റെ കാര്യത്തിൽ മാത്രം യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർക്കശക്കാരനായിരുന്നെന്നും അതിനുള്ള ഉയർച്ച അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം കൈവരിക്കാനായെന്നും അടുത്ത ബന്ധമുണ്ടായിരുന്നവർ അനുസ്മരിച്ചു.

സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു. വൈസ് പ്രസിഡന്റ് മോഹൻ രാജ്, സോമൻ ബേബി , പി ടി തോമസ് ,ഇ ഏ സലിം ഷെർളി സലിം ,റഫീക്ക് അബ്ദുല്ല, ഷംസ് കൊച്ചിൻ ,രാജഗോപാല്‍ ജി തുടങ്ങിയവര്‍ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.