മനാമ: ‘എം എം ടീം മലയാളി മനസ്സ് ബഹറൈൻ’ പുതു്വൽസര ദിനാഘോഷം ശ്രദ്ദേയമായി. MM ടീം മലയാളി മനസ്സ് സംഘടന പുതുവൽസര ദിനത്തോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രാവിലെ10 മണി മുതൽ ആരംഭിച്ച ചടങ്ങിൽ മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തിലായ ടൂബ്ലീയിലെ ലേബർ ക്യാമ്പിലെ ഇരുന്നൂറോളം തൊഴിലാളികൾക്കും, സൽമാബാദിലെ അൻപതോളം തൊഴിലാളികൾക്കും, മറ്റ് അപകടത്തിലും, അസുഖ ബാധയാലും കഷ്ടപ്പെടുന്ന മുന്ന് കുടുംബങ്ങൾക്കുമായി അരിയും, അവശ്യ സാധനങ്ങളും, പച്ചക്കറികളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.
അതിനോട് അനുബന്ധമായി വീട്ടുജോലിക്കെത്തി ഹൃദയസ്തംഭനം വന്ന് ചികിൽസയിൽ കഴിയുന്ന കൊല്ലം സ്വദേശിനിക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകുവാൻ യാത്രാ ടിക്കറ്റും കൈമാറി. ടൂബ്ലിയിലെ ലേബർ ക്യാമ്പിൽ നടന്ന ചടങ്ങിൽ ബഹറൈൻ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ശ്രീ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ശ്രി ചന്ദ്രൻ തിക്കോടി, മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. MM Team മലയാളി മനസ്സ് അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.