വാറ്റ്; രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

മനാമ : രാജ്യത്ത് ഇന്നലെ വാറ്റ് (മൂല്യ വർധിത നികുതി) പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യവ്യാപകമായി വ്യാപാര സ്ഥാപനങ്ങളിൽ വില വർധനവ് ഉണ്ടായിട്ടില്ലായെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ നടന്നു. ഇൻഡസ്ട്രീസ് കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പ് മേധാവികളാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

വാറ്റിൽ ഇളവ് നൽകപ്പെട്ടിട്ടുള്ള ഉത്പ്പന്നങ്ങൾക്ക് അധിക നികുതി ഈടാക്കുന്നില്ലായെന്ന് ഉറപ്പ് വരുത്താനായാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്.

വാറ്റ് നടപ്പിലാക്കപ്പെട്ടപ്പോൾ സമിശ്ര പ്രതികരണങ്ങളാണ് പൊതു ജനങ്ങളിൽ നിന്നും ഉയരുന്നത്. അടിസ്ഥാന സേവനങ്ങളായ ടെലി കമ്യൂണിക്കേഷൻ, വിദ്യാഭ്യാസം, ആരോഗ്യം, ഹോട്ടൽ തുടങ്ങിയവയും അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുമാണ് വാറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്.